Thursday, April 16News That Matters
Shadow

വേങ്ങര ടൗണിൽ പൗരസമിതിയുടെ നേതൃത്വത്തിൽ വിഷു ആഘോഷം

വേങ്ങര: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ദിനം (15-04-2026) വേങ്ങര ടൗണിൽ വിപുലമായി ആഘോഷിച്ചു. വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണവും വിഷു സ്നേഹസംഗമവും സംഘടിപ്പിച്ചു. പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ ശ്രീ. കാപ്പൻ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടൗണിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വിഷു മധുരം കൈമാറിക്കൊണ്ട് നാടിന്റെ സൗഹൃദവും ഐക്യവും വിളംബരം ചെയ്യുന്നതായിരുന്നു ചടങ്ങ്. എൻ.കെ. സാദത്തലി, കെ.സി. രാജൻ, മുത്തു പി., എസ്.ടി.യു കോയ, കീരി സിറാജ്, മരുതിൽ അലവി കുട്ടി, സി.എച്ച്. സൈനുദ്ദീൻ തുടങ്ങിയ സാമൂഹിക പ്രവർത്തകരും പൗരസമിതി നേതാക്കളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വേനൽ ചൂടിനിടയിലും വലിയ ആവേശത്തോടെയാണ് ടൗണിലെ ജനങ്ങൾ വിഷു ആഘോഷങ്ങളിൽ പങ്കുചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL