Tuesday, April 7News That Matters
Shadow

LDF സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വേങ്ങര നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിൻ്റെ വിജയത്തിനായി സബാഹ് സ്ക്വയറിന് സമീപം സജ്ജമാക്കിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി വി.പി അനിൽ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനകീയ ഇടപെടലുകൾ ശക്തമാക്കുന്നതിനുമായാണ് ഓഫീസ് തുറന്നത്. കെ. നയീം അധ്യക്ഷത വഹിച്ച ചടങ്ങിൽ തെരഞ്ഞെടുപ്പ് കൺവീനർ കെ.ടി അലവിക്കുട്ടി സ്വാഗതം ആശംസിച്ചു. എൽ.ഡി.എഫ് നേതാക്കളായ മുസ്തഫ കടമ്പോട്, കെ.വി ബാലസുബ്രഹ്മണ്യൻ, സി.പി രാധാകൃഷ്ണൻ, ഡോ. മോഹൻ മാമുണ്ണി, എം.കെ റസാഖ്, കെ.ടി സമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും മണ്ഡലത്തിലെ വികസന ചർച്ചകൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും ഈ ഓഫീസ് കേന്ദ്രബിന്ദുവാകുമെന്ന് അറിയിക്കുകയും ചെയ്തു. സ്ഥാനാർത്ഥി സബാഹ് കുണ്ടുവിനെ പിന്തുണയ്ക്കുന്ന നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL