വേങ്ങര ഗ്രാമപ്പഞ്ചായത്ത് സായംപ്രഭയിൽ വേങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. മേനക വാസുദേവ് നിർവഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ വി.സി. സനിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ മേഖലയിലെ വിവിധ പ്രതിനിധികൾ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ വി. ശിവദാസൻ, പി.എ. പിഞ്ചു, പി. ഭവ്യ, എസ്. ആനന്ദ്, ജെ.എച്ച്.ഐ. എ. ജിജിൻ ജയറാം എന്നിവർ ചടങ്ങിൽ സംസാരിക്കുകയും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

