Monday, March 2News That Matters
Shadow

വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട: 13 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

വേങ്ങരയ്ക്ക് സമീപം കാരാത്തോട് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 13.584 കിലോഗ്രാം കഞ്ചാവുമായി ചേറൂർ മിനികാപ്പിൽ സ്വദേശി തൊമ്മൻകാടൻ മുഹമ്മദ് ഇല്യാസ് (29) മലപ്പുറം ഡാൻസാഫും വേങ്ങര പോലീസും ചേർന്ന് പിടികൂടി. ഇന്നലെ വൈകുന്നേരം കാരാത്തോട് ജി.എം.എൽ.പി സ്കൂളിന് സമീപത്ത് വെച്ചാണ് പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ യാസിർ എ.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഓട്ടോറിക്ഷയുടെ പിൻസീറ്റിന് പിന്നിൽ ഏഴ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. വേങ്ങര ടൗണിൽ വെച്ച് പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയിൽ നിന്നും 28,000 രൂപ നിരക്കിൽ വാങ്ങിയതാണ് ഈ കഞ്ചാവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതിയുടെ പക്കൽ നിന്നും മൊബൈൽ ഫോണും കൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ യാസിർ നൊപ്പം എ.എസ്.ഐ സുബൈർ, ഡാൻസാഫ് അംഗങ്ങളായ ദിനേഷ്, ജസീർ, മുഹമ്മദ് സലീം, രഞ്ജിത്ത് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL