ഇരിങ്ങല്ലൂർ: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് വാർഷിക കൗൺസിൽ വിവിധ പരിപാടികളോടെ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് ഏ.കെ അബ്ദുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സി. പി യാസർ ഹാജി ചടങ്ങിൽ സ്വാഗതം പറഞ്ഞു. കൗൺസിലിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് ആർ.ഒ അബ്ദുൽ ബാഖി മുസ്‌ലിയാർ വെട്ടത്തിന്റെ നിയന്ത്രണത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചടങ്ങിൽ സി. പി കുഞ്ഞഹമ്മദ് മാസ്റ്റർ, പി. സി. എച്ച് അബൂബക്കർ സഖാഫി, പി. കെ ഇബ്രാഹിം കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സി. പി കുഞ്ഞിപ്പ നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.

