കെ.എസ്.ടി.യു (KSTU) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇസ്ഹാഖ് മാസ്റ്ററെ പറപ്പൂർ പഞ്ചായത്ത് ആറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രവർത്തക സമിതി അംഗം കുട്ടി മൗലവി ചടങ്ങിൽ ഇസ്ഹാഖ് മാസ്റ്റർക്ക് മോമെന്റോ കൈമാറി. ആറാം വാർഡ് പ്രസിഡന്റ് കെ.കെ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സമദ് മുക്കിൽ സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ എ.കെ, അഷ്റഫ് എൻ.കെ, ഇസ്മായിൽ എ.വി (കുഞ്ഞു), ജാബിർ വാഫി കെ.ടി, ഇസ്മായിൽ എ.വി, അഷ്റഫ് എ.കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആറാം വാർഡ് ട്രഷറർ ഇബ്രാഹിം വെട്ടിക്കാട്ടിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെ.എസ്.ടി.യു സംസ്ഥാന നേതൃത്വത്തിലേക്കുള്ള ഇസ്ഹാഖ് മാസ്റ്ററുടെ കടന്നുവരവ് അധ്യാപക സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങ് വിലയിരുത്തി.

