മണ്ണിൽപ്പിലാക്കൽ തട്ടാഞ്ചേരിമല ജി.എൽ.പി സ്കൂളിൽ ‘രങ്കെ ആസാദി’ എന്ന പേരിൽ റിപ്പബ്ലിക് ദിനം വർണ്ണാഭമായി ആഘോഷിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുന്നാസർ പതാക ഉയർത്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ മെഹബൂബ ടീച്ചർ, ചന്ദ്രമോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും റിപ്പബ്ലിക് ദിന ആശംസകൾ നേരുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. ചടങ്ങിൽ കണ്ണാട്ടിൽ മജീദ്, കെ.എം. വഹാബ് മുസ്‌ലിയാർ, അഹമ്മദ് മാസ്റ്റർ പി., സിയാദ് എം., അഞ്ജു പി., രേഷ്മ എ.ആർ., സൽമത്ത് പി., സബിത, മുഹ്സിന ടി., ഷഹാന എം., നുവീറ, സക്കീർ കെ. തുടങ്ങിയവർ സംബന്ധിച്ചു. അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ആഘോഷങ്ങൾ അവിസ്മരണീയമാക്കി.

