Sunday, March 1News That Matters
Shadow

മൈത്രി ഗ്രാമത്തിൽ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

വേങ്ങര: വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ചും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കരുത്തുറ്റ നവഭാരതം കെട്ടിപ്പടുക്കാൻ ഒത്തൊരുമിക്കണമെന്ന ആഹ്വാനത്തോടെ ചേറൂർ കഴുകൻ ചിന മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറും മൈത്രി ഗ്രാമവാസിയുമായ സുബൈദ ഇസ്മായിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.​മൈത്രി ഗ്രാമവാസികളായ കാപ്പൻ ജമാൽ, എ.കെ. മൊയ്തീൻകുട്ടി, സി.പി. ഉണ്ണി, സി.എം. മുഹമ്മദ് അഫ്സൽ, കെ. കുഞ്ഞ, സി.എം. കുഞ്ഞു, സി.കെ. അബ്ദുല്ല, സി.എം. മുഹമ്മദ് ഇഖ്ബാൽ, കളത്തിങ്ങൽ ഐത്തു, എം.ടി. ഷെരീഫ്, കെ. അബ്ദുറഹിമാൻ, കെ. റിഷാദ്, സി.എം. യൂനസ്, സി.പി. ഹരിദാസൻ എന്നിവരും ചേറൂർ പി.പി.ടി.എം. ഹൈസ്കൂൾ എസ്.പി.സി. വിദ്യാർത്ഥി മിസ്‌നയും ചടങ്ങിൽ സംബന്ധിച്ചു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും രണ്ടത്താണിയിലെ പ്രസിദ്ധമായ നാഡിബലം മിഠായികൾ വിതരണം ചെയ്തു. പ്രദേശത്തെ നിരവധി കുട്ടികളും മുതിർന്നവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL