വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലാളികൾക്ക് പന്ത്രണ്ടര ലക്ഷം രൂപ ഓണം ബോണസ് നൽകി. വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ 1045 തൊഴിലാളികൾ 100 ദിവസം പൂർത്തീകരിച്ചു. ഓരോ തൊഴിലാളികൾക്കും 1200 രൂപ തോതിൽ 1254000/- രൂപ ഓണം ഉത്സവബത്ത ഇനത്തിൽ വിതരണം ചെയ്തു. ഓണം ഉത്സവ ബത്ത വിതരണ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ സഫിയ മെമ്പർ , സഫീർ ബാബു മെമ്പർ, JBDO – സന്തോഷ് .പി.കെ ,HC – മനോജ് ബാബു , AE- പ്രശാന്ത് .എം അക്കൗണ്ടന്റ് സാജിത.കെ ,മഹാത്മാ gandhi Nregs സ്റ്റാഫുകൾ,100 ദിവസം പൂർത്തീകരിച്ച തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
