സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് കോയ മാഷിന് സ്നേഹോപഹാരം നൽകി
by admin
വേങ്ങര: നാല് വർഷം നീണ്ട ജനസേവനത്തിന് ശേഷം വേങ്ങര ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് മൊയ്‌ദീൻ കോയ (കോയ മാഷ്) ക്ക് ബ്രദേഴ്സ് ഗ്രൂപ്പ് നൽകുന്ന സ്നേഹോപഹാരം ജനറൽ മാനേജർ രതീഷ് പിള്ള കൈമാറി. എച്ച് ആർ മാനേജർ ഷറഫലി, പർച്ചേസ് മാനേജർ റാഫി എന്നിവർ പങ്കെടുത്തു.