Thursday, September 18News That Matters
Shadow

KPSTA വേങ്ങര ഉപജില്ലാ പഠന ക്യാമ്പും അനുമോദന യോഗവും നടന്നു.

വേങ്ങര: KPSTA വേങ്ങര ഉപജില്ലാ പഠന ക്യാമ്പും അനുമോദന യോഗവും KPCC മെമ്പർ പി.എ ചെറീത് ഉദ്ഘാടനം ചെയ്തു. SSLC, PLUS TWO വിദ്യാർത്ഥികൾക്കുള്ള ആദരം KPSTA സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് നിർവഹിച്ചു. നേതൃപാടവം, കമ്മ്യൂണിക്കേഷൻ സ്കിൽ, വിദ്യാലയ വികസനത്തിൽ അധ്യാപകന്റെ പങ്ക്, മാറുന്ന വിദ്യാഭ്യാസ സാഹചര്യത്തിൽ സംഘടനയുടെ പ്രാധാന്യം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകൾ നടന്നു. നാഷണൽ ട്രെയ്നർ അനിൽ മാസ്റ്റർ, കെ.വി.മനോജ്കുമാർ, കെ അബ്ദുൽ മജീദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വേങ്ങര ഉപജില്ലയിലെ പത്ത് ബ്രാഞ്ചുകളിലെയും പ്രതിനിധികൾ ഉപജില്ലാ ഭാരവാഹികൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു. ഉപജില്ലാ പ്രസിഡന്റ് കെ.രാഗിണി അധ്യക്ഷത വഹിച്ചു, ഉപജില്ലാ സെക്രട്ടറി.കെ.പി.പ്രജീഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എം.പി.മുഹമ്മദ്, ജില്ലാ സെക്രട്ടറി സുഭാഷ്.കെ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, പി.എം ജോസഫ്, കെ.ഉണ്ണികൃഷ്ണൻ, രാജേഷ്.കെ.സി, ജിതേഷ്.എ, ഷൈനി മാത്യു, ഗഫൂർ.പി.കെ, സുനീഷ് കുമാർ, വിനോദ്.വി, വിപിൻ.വി.പി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL