വേങ്ങര: ഊരകം കുറ്റാളൂർ വി.സി. സ്മാരക വായനശാല സമിതി ഊരകം പഞ്ചായത്തിലെ2 3 4 വാർഡുകളിൽ നിന്നും LSS fc, USS എന്നീ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും SSLC, PLUS – 2 ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. ജേതാക്കളായ 34 വിദ്യാർത്ഥികളും അവരവരുടെ രക്ഷിതാക്കളും വായനശാല മെമ്പർമാരു മടക്കമുള്ളവർ പങ്കെടുത്ത അനുമോദന ചടങ്ങ്താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ശ്രീ. സംസുദ്ദീൻ കാനാഞ്ചേരി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻ്റ് ശ്രീ. കെ.പി.സോമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.. ശ്രീ. യു.സുലൈമാൻ മാസ്റ്റർ, ശ്രീ.പി.പി.ചാത്തപ്പൻ, ശ്രീമതി കെ.എം. സുചിത്ര എന്നിവർ പ്രസംഗിച്ചു. വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫിൾ വിതരണം ചെയ്തു. വായനശാലാ സെക്രട്ടറി ശ്രീ.ടി.പി. ശങ്കരൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ. ഗിരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
