Thursday, September 18News That Matters
Shadow

മാനവിക മൂല്ല്യങ്ങൾ ഉയർത്തിപ്പിടിച്ച് സൗഹൃദത്തോടെ ജീവിക്കാൻ കഴിയണം: നൗഫൽ അൻസാരി

വേങ്ങര : മാനവിക മൂല്ല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കാൻ മനുഷ്യസമൂഹത്തിന് സാധിക്കണമെന്ന് വേങ്ങര ടൗൺ സലഫി ഈദ്ഗാഹിൽ ഖുതുബ നിർവഹിച്ച പികെ നൗഫൽ അൻസാരി അഭിപ്രായപ്പെട്ടു. പ്രവാചകൻ തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ നടത്തിയ പ്രഭാഷണത്തിൽ പ്രത്യേകം ഊന്നി പറഞ്ഞത് മനുഷ്യരെല്ലാം ഏക സൃഷ്ടാവിൻ്റെ സൃഷ്ടികളാണെന്നും, ആദം, ഹവ്വ സന്താന പരമ്പരയിൽ പെട്ടവരാണെന്നുമാണ്. ഈ നിലയിൽ മനുഷ്യരെ നോക്കി കാണാൻ ശ്രമിച്ചാൽ നാട്ടിൽ നിന്ന് വർഗീയതയും ഭീകരവാദവും ഉൻമൂലനം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സ്ത്രീകളും ചുരുഷൻമാരും കുട്ടികളുമടക്കം ആയിരത്തിലധികം വിശ്വാസികൾ ഈദ് നമസ്കാരത്തിൽ സന്നിഹ്ദരായി. തുടർന്ന് വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്തും അസ്തദാനം ചെയ്തും മധുരം കഴിച്ചും ഈദാശംസകൾകൈമാറി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL