ഒപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഭാരതത്തിന്റെ ധീരസൈനികർക്കും നരേന്ദ്രമോദി നയിക്കുന്ന ഭാരത സർക്കാരിനും ശക്തമായ പിന്തുണയും അഭിവാദ്യവും അർപ്പിച്ചു കൊണ്ട്. ത്രിവർണ പതാകയേന്തിയുള്ള സ്വാഭിമാനയാത്ര സംഘടിപ്പിച്ചു. കുന്നുംപുറം വലിയപ്പീടിക പെട്രോൾ പമ്പിന് സമീപത്തു നിന്നും ആരംഭിച്ച സ്വാഭിമാനയാത്ര കുന്നുംപുറത്ത് സമാപിച്ചു. Rtd Junior Warned Officer പരമേശ്വരൻ പറാട്ട് ഉദ്ഘാടനം ചെയ്തു. ഭാരത സൈന്യത്തിന്റെ പ്രത്യേകിച്ച് സൈന്യത്തിലെ നാരീ ശക്തിയുടെ കരുത്ത് ലോകരാജ്യങ്ങൾ കണ്ട് അമ്പരന്ന ഓപ്പറേഷനായിരുന്നു സിന്ദൂർ. ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ നിലയും നിലവാരവും ഉയർത്തുന്ന നയതന്ത്ര വിജയമായിരുന്നു പാക്കിസ്ഥാനെതിരെ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ലോകം നൽകിയ പിന്തുണ എന്ന് ഉദ്ഘാടകൻ പറഞ്ഞു. ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, ഭാരവാഹികളായ എൻ കെ ശ്രീധർ, ടി ജനാർദ്ദനൻ, പി സുനിൽകുമാർ, ടി പി സുരേഷ്ബാബു, പി പ്രജീഷ്, പി സിന്ധു, കെ ഗീത, കെ കമലം തുടങ്ങിയവർ നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com