നിരപരാധിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഖബറടക്കത്തിന് ശേഷം നടന്ന കർമ്മസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കൂടി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് മെമ്പർ നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, പഞ്ചായത്തംഗം ഇ.കെ സൈദുബിൻ, കെ.എ റഹീം, മജീദ് മണ്ണിശ്ശേരി, പി.കെ ഹബീബ് ജഹാൻ കാപ്പൻ നാസർ മജീദ് പാലാത്ത്, അഹമ്മദ് പാലപ്പറമ്പൻ, കെ നാസർ എന്നിവർ പ്രസംഗിച്ചു. കർണ്ണാടക പോലിസിൻ്റെ നിലവിലെ അന്വേഷണത്തിൽ തൃപ്തനാണെന്ന് ചെയർമാൻ നാസർ പറപ്പൂർ പറഞ്ഞു. നാസർ പറപ്പൂർ ചെയർമാനും പി.കെ ഹബീബ് ജഹാൻ കൺവീനറുമായി ആക്ഷൻ കമ്മറ്റിയും രൂപീകരിച്ചു.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com