വഖഫ് നിയമ ഭേദഗതി ബില്‍ വിഷയത്തില്‍ മുസ്ലിംലീഗും ജമാഅത്ത് ഇസ്ലാമിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് വഖഫ് സംരക്ഷകരെന്ന വ്യാജേന വഖഫ് കേസുകളിലെ പ്രതി ഭാഗത്ത് ഇവര്‍ നില്‍ക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാനാകുന്നത്, വഖഫ് ഭൂമികള്‍ വഖഫ് ട്രൈബ്യൂണലിന് വിട്ടുകൊടുക്കാതെ ഇവരുടെ ട്രസ്റ്റുകള്‍ കൈവശം വെച്ച് വരികയുമാണെന്നും CPI ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: ഷഫീര്‍ കിഴിശ്ശേരി അഭിപ്രായപെട്ടു സിപിഐ കണ്ണമംഗലം ലോക്കല്‍ സമ്മേളന ഭാഗമായ് ചേറൂരില്‍ സ: K മുഹമ്മദ് നഗറില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. CM ബാബു അധ്യക്ഷനായി മണ്ഡലം സെക്രട്ടറി കെ നെയിം, ഇ ഹരിദാസന്‍, ബാബു ഗാന്ധികുന്ന് എന്നിവര്‍ സംസാരിച്ചു ടിപി സനു സ്വാഗതവും ഡി കെ മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com