വഖഫ് ബില്ല് കത്തിച്ചു വേങ്ങരയിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം. ഇയ്യിടെ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ വഖഫ് ഭേദഗതി ബിൽ വംശ ഹത്യ ലക്ഷ്യം വെക്കുന്ന ഫാസിസ്റ്റ് ഭീകരതയുടെ അവസാനത്തെ ഉദാഹരണമാണെന്നും, ന്യൂനപക്ഷങ്ങളുടെ സ്വയം നിർണായാ വകാശങ്ങളുടെ മേലുള്ള കനത്ത കയ്യേറ്റമാണെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേ ണ്ടതുണ്ടെന്നും പൊതു ജനങ്ങൾ ജാഗരൂകരാകണമെന്നും വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ പ്രസ്താവിച്ചു. പുതിയ വഖഫ് ബി ല്ലിനെതിരെ വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഷേധ ജാഥയിൽ ബില്ല് പരസ്യമായി കത്തിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വേങ്ങര ടെലിഫോൺ എക്സ്ചേഞ്ചിന്റെ മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാന്റ് പരിസരത്തു അവസാനിച്ചു. പ്രകടനത്തിന് പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടി മോൻ ചാലിൽ, ട്രഷറർ അലവി എം. പി, മണ്ഡലം ട്രഷറർ അഷ്‌റഫ് പാലേരി, ഊരകം പഞ്ചായത്ത് പാർട്ടി പ്രസിഡണ്ട് മുഹമ്മദ് അലി ചാലിൽ, അബ്ദുൽ സലാം കെ, ഹംസ എം. പി, ഹമീദ് കൊടശ്ശേരി, അബ്ദുൽ മജീദ് സി, നിഹാൽ പി. പി തുടങ്ങിയവർ നേതൃത്വം നൽകി. ബഷീർ പുല്ലമ്പലവൻ, അഷ്‌റഫ് പാലേരി എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com