കൂടെപ്പിറപ്പായ രോഗങ്ങളും ശാരീരിക പരിമിതികളും കാരണം പ്രയാസങ്ങള്‍ അനുഭവിക്കുന്ന വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന് ഇനി താന്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ട് നടന്ന വീല്‍ചെയറില്‍ സഞ്ചരിക്കാം. തന്റെ ശാരീരികാവസ്ഥക്കനുസരിച്ച് ഉപയോഗിക്കാന്‍ കഴിയുന്നൊരു വീല്‍ചെയര്‍ ഏറെ നാളായി ആഗ്രഹിച്ച് വരികയായിരുന്നു മുഹമ്മദ് സമീല്‍. വേങ്ങരയില്‍ നടന്ന ഭിന്നശേഷി ഗ്രാമസഭയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് നടത്തിയ അഭ്യര്‍ത്ഥനമാനിച്ചാണ് ഈ കുരുന്നു മോഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് സാമൂഹിക കൂട്ടായ്മയായ ഗ്രീന്‍ ഫൗണ്ടേഷന്‍ മുന്നോട്ട് വന്നത്. വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ വീല്‍ചെയര്‍ കൈമാറി. ഗ്രീന്‍ ഫൗണ്ടേഷന്‍ ജന: സെക്രട്ടറി സത്താര്‍ കുറ്റൂര്‍, മെഡിക്കല്‍ കെയര്‍ ചെയര്‍മാന്‍ കെ എം റിയാസ്, കണ്‍വീനര്‍ സലീം കെ സി എന്നിവര്‍ക്കു പുറമെ മുഹമ്മദ് സമീലിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com