തിരൂരങ്ങാടി PSMO കോളേജ് NSS ന്റെ ആഭിമുഖ്യത്തിൽ കെട്ടിട ഉടമകളുടെയും, വ്യാപാരികളുടെയും സഹകരണത്തോടെ നടത്തുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഉള്ളണം ടൗൺ സൗന്ദര്യവൽക്കരണം ഉദ്ഘാടനം കെ.പി.എ മജീദ് MLA നിർവഹിച്ചു. NSS വളണ്ടിയർമാരുടെ ഒരാഴ്ചത്തെ സഹവാസ ക്യാമ്പിന്റ ഭാഗമായിട്ടാണ് ക്ലീൻ ഗ്രീൻ ഉള്ളണം എന്ന പേരിൽ സൗന്ദര്യവൽക്കരണം നടത്തുന്നത്. ചടങ്ങിൽ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ. ശഹർ ബാനു ആദ്യക്ഷത വഹിച്ചു. PSMO കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ എം. കെ. ബാവ മുഖ്യാതിയായി.പ്രിൻസിപ്പൽ ഡോ:കെ. അസീസ്, മുൻ നഗര സഭ ചെയർമാൻ എ. ഉസ്മാൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ കെ.പി.മെറീന ടീച്ചർ, കെ. കെ. റംലത്ത്, എൻ,എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ:അലിഅക്ഷദ്, ഡോ:നൗഫൽ പി.ടി,മുൻ പ്രോഗ്രാം ഓഫീസർ ഡോ:ഷബീർ വി.പി,സ്കൂൾ മാനേജർ എം.എ.കെ തങ്ങൾ,ഹെഡ് മാസ്റ്റർ അബ്ദുൽ കരീം,പി.ടി.എ പ്രസിഡന്റ് കെ.അഷ്‌റഫ്,കോളേജ് യൂണിയൻ ചെയർമാൻ ശാമിൽ,റജീൽ.ടി എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com