
മൂന്നിയൂർ: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൂന്ന് പുതിയ ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വെളിമുക്ക് ബൈത്തുറഹ്മ വില്ലേജിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ അബ്ദുസ്സലാമാണ് തന്റെ സത്യസന്ധതയിലൂടെ നാടിന് അഭിമാനമായി മാറിയത്. ഒരാഴ്ച മുൻപ് പടിക്കലിനും പാലക്കലിനും മധ്യേ വെച്ചാണ് അബ്ദുസ്സലാമിന് ഫോണുകൾ ലഭിച്ചത്. ഉടൻ തന്നെ അദ്ദേഹം വാർഡ് മെമ്പർ സി.പി. അസീസ്, പാലക്കൽ എറക്കുത്ത് സലാം, എറക്കുത്ത് നാസർ എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് ഇവർ ഈ വിവരം സമൂഹമാധ്യമങ്ങൾ വഴി പൊതുസമൂഹത്തിൽ പങ്കുവെക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെത്തുടർന്ന് ചെമ്മാട് ഗൾഫ് ബസാറിലെ മൊബൈൽ വ്യാപാരി ഫോണിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പൂർണ്ണ തെളിവുകളുമായി ഇന്ന് പഞ്ചായത്തിൽ എത്തുകയായിരുന്നു. നൽകിയ രേഖകളും തെളിവുകളും കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികളുടെയും മറ്റ് അധികൃതരുടെയും സാന്നിധ്യത്തിൽ ഫോണുകൾ ഉടമയ്ക്ക് തിരികെ കൈമാറി. അബ്ദുസ്സലാമിന്റെ മാതൃകാപരമായ ഈ പ്രവൃത്തിയെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
