Sunday, July 26News That Matters
Shadow

‘വിജയാദരം 2026’: തിരൂരങ്ങാടി മണ്ഡലത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു

തിരൂരങ്ങാടി: കെ.എൻ.എം. മദ്രസ തിരൂരങ്ങാടി കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ പൊതുപരീക്ഷകളിൽ (5, 7, 10 ക്ലാസുകൾ) മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തിരൂരങ്ങാടി മണ്ഡലത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയാദരം 2026’ ശ്രദ്ധേയമായി. അൻസാറുന്ന മദ്രസയിൽ നടന്ന പരിപാടി കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ ഉദ്ഘാടനം ചെയ്തു. കോംപ്ലക്സ് പ്രസിഡന്റ് അയ്യൂബ് കുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. റിഫ ഫത്താഹ് വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ഒ. സാദിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ വിദ്യാഭ്യാസ സെക്രട്ടറി അഷറഫ് ചെട്ടിപ്പടി പഠന ക്ലാസിന് നേതൃത്വം നൽകി. കോംപ്ലക്സ് സെക്രട്ടറി സി.വി.എം. ശരീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റസാഖ് ബാവ, ജാഫർ കൊയപ്പ, സനിയ ടീച്ചർ, നബീൽ സ്വലാഹി, സുൽഫിക്കർ അലി, റഹീബ് തിരൂരങ്ങാടി, മുനീർ താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ച പരിപാടിക്ക് ഷബീബ ഹുസ്ന നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL