കൊളപ്പുറം ജംഗ്ഷനിൽ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത ബദൽ സംവിധാനങ്ങൾ കാണാതെ കെ എൻ ആർ സി വെട്ടി മുറിച്ചതിൽ പ്രതിഷേധിച്ച് സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ആയിരത്തിലധികം വിദ്യാർഥികൾ സഞ്ചരിക്കുന്ന സംസ്ഥാനപാതയാണ് വെട്ടി മുറിച്ച്ത്. പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിന്റെ സാന്നിധ്യത്തിൽ റോഡ് പുനസ്ഥാപിച്ചു. വിദ്യാർത്ഥികളുടെ യാത്രയ്ക്കായി മറ്റൊരു സംവിധാനം കാണാതെ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ പിറകുവശത്തെ റോഡ് അടച്ചിടരുതെന്നും നാഷണൽ ഹൈവേ സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു മണിക്കൂർ റോഡ് അടച്ചിട്ടതിനാൽ ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു.
എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദു റഷീദ് റാലി ഉദ്ഘാടനം ചെയ്തു. ശ്രീജ സുനിൽ അധ്യക്ഷത വഹിച്ചു.
ഹൈവേ അംഗീകൃതയുടെ അനാസ്ഥ കാരണമാണ് ഇവിടെ പാലം നിർമ്മിക്കാതെ 200 മീറ്റർ മാറി മറ്റൊരു സ്ഥലത്ത് പാലം നിർമ്മിച്ചത്.
അതിനാൽ സ്റ്റേറ്റ് ഹൈവേ മുറിച്ച ഭാഗത്ത് തന്നെ മേൽപ്പാലം പണിത് ഗതാഗതം യോഗ്യമാക്കണമെന്ന് സമരസമിതി ആവശ്യപ്പെടുന്നത്.
സമരസമിതി ചെയർമാൻ മുസ്തഫ പുള്ളിശ്ശേരി, കൺവീനർ നാസർ മലയിൽ, ബ്ലോക്ക് മെമ്പർ പി കെ റഷീദ്, വാർഡ് അംഗങ്ങളായ ശൈലജ പുനത്തിൽ, സജ്നാ അൻവർ, ഷംസു ചുക്കാൻ, ജാബിർ, സമരസമിതി ഭാരവാഹികളായ ഷറഫുദ്ദീൻ ചോലക്കൽ,ഹംസ തെങ്ങിലാൽ, ഹമീദ് ചാലിൽ, റിയാസ് കല്ലൻ, റഫീഖ് താലാപ്പൻ, അബ്ദുറഹിമാൻ പാറയിൽ, മുസ്തഫ എടത്തിങ്ങൽ, അഷ്റഫ് ബലത്തിൽ, ഉബൈദ് വെട്ടിയാടാൻ, അൻവർ ആവയിൽ, റഷീദ് കല്ലൻ, അലി ഹാജി, അസ്ലം ആവയിൽ, സെയ്തു മുഹമ്മദ്, നസീർ മതാരി എന്നിവർ നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com