എ ആർ നഗർ :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരുമ്പുചോല എയുപി സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച 125500 രൂപ മമ്പുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ പി അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു. മമ്പുറം പാലിയേറ്റീവ് യൂണിറ്റ് ചെയർമാൻ ബഷീർ ചാലിൽ കൺവീനർ റാഫി മാട്ടുമ്മൽ എന്നിവർക്ക് സ്കൂൾ ലീഡർമാരായ മിസിയ, മിൻഹാജ് എന്നിവർ തുക കൈമാറി. ടി പി അബ്ദുൽ ഹഖ്, സി സുലൈഖ ,കെ കെ മിനി,
പിടിഎ വൈസ് പ്രസിഡണ്ടുമാരായ അൻദൽ കാവുങ്ങൽ മുനീർ തലാപ്പിൽ, ഇസ്മായിൽ തെങ്ങിലാൻ ഒ,സി അഷ്റഫ് ഖദീജ മംഗലശ്ശേരി അസ്മാബി എംപി ഉസ്മാൻ മമ്പുറം, കുഞ്ഞുമുഹമ്മദ് പള്ളീശ്ശേരി റഫീഖ് കൊളക്കാട്ടിൽ, വിടി സലാം എൻ കെ സുമതി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് നന്ദി പറഞ്ഞു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com