Thursday, October 22News That Matters
Shadow

മോട്ടോർ തൊഴിലാളി ക്ഷേമനിധി സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇനി വെൽഫെയർ ഫണ്ട് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട്‌ഫോൺ വഴി പ്രധാന സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ പ്രയോജനപ്പെടുത്താം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘KMTWWFB’ എന്ന് ടൈപ്പ് ചെയ്ത് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. തൊഴിലാളികളുടെയും ഉടമകളുടെയും പ്രതിമാസ അംശദായം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ പ്രധാന സേവനങ്ങളും ഇനി ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL