
ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി നിർവ്വഹിച്ചു.
മലപ്പുറം: വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പോലീസ് മോട്ടോർ വാഹന, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് റോഡു സുരക്ഷ ബോധവൽക്കരണം, ലഹരിവ്യാപനം തടയൽ, ശുചിത്വ പരിപാലനം, ജലജന്യ രോഗപ്രതിരോധം തുടങ്ങിയവക്കായി നാലു് ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിച്ചു. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് കോമ്പൗണ്ടിൽ വച്ച് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദുവിന്ന് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. റോഡപകടങ്ങൾ കുറക്കാൻ വേണ്ടുന്ന നടപടികൾ സർക്കാർ കൈ കൊണ്ടു വരുന്നതായി മന്ത്രി അറിയിച്ചു. റാഫിൻ്റെ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ് ' എന്നത് കാലിക പ്രസക്തമായ മുദ്രാവാക്യമാണെന്നദ്ദേഹം അഭിപ്രായപ്പെട്ടു. ബോധവൽക്കരണ രംഗത്ത് വേണ്ടുന്ന എല്ലാ സഹായങ്ങളും സർക്കാറിൻ്റെ ഭാഗ...