Thursday, September 18News That Matters
Shadow

Tag: POLICE

പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Breaking News
വയനാട്: സസ്പെൻഷനിലായിരുന്ന പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുരയിൽ ജിൻസൺ സണ്ണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് ജിൻസണിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളം സർവീസുള്ള ജിൻസൺ ഒരു വർഷമായി സസ്പെൻഷനിലാണ്. സസ്പെൻഷനുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി

ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി

CRIME NEWS
ആറന്മുള: 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശില്‍ എത്തി കേരള പൊലീസ് പിടികൂടി. ഭോപ്പാലില്‍ നിന്നാണ് മാനവേന്ദ്ര സിംഗ് എന്ന പ്രതിയെ പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ആറന്മുള സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റർ ചെയ്ത കേസില്‍ ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ പൊലീസ് കുടുക്കിയത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയില്‍ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ പ്രതിയെയാണ് ആറന്മുള പൊലീസ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ...
യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍

യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍

CRIME NEWS
തിരുവനന്തപുരം:വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്നാല്‍ കൃത്യം നടത്താന്‍ എന്താണു കാരണമെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ സ്ത്രീ ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സ്ത്രീയാണ് പിടിയിലായതെന്നാണു റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്നങ്ങളാണോ കുടുംബപരമായ പ്രശ്നങ്ങളാണോ വെടിവയ്പിനു കാരണമെന്നു...
മണൽക്കടത്ത് റീൽസ് : ഏഴുപേർ അറസ്റ്റിൽ

മണൽക്കടത്ത് റീൽസ് : ഏഴുപേർ അറസ്റ്റിൽ

MALAPPURAM
മലപ്പുറം: മണൽ കടത്തുന്ന വീഡിയോ ചിത്രീകരിച്ച ശേഷം റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മണൽ മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റിൽ. മമ്പാട് ഓടായിക്കൽ സ്വദേശികളായ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട സ്വദേശികളായ വലിയതൊടിക മർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം സ്വദേശികളായ ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുൾ മജീദ് (34), കരിമഠത്തിൽ സഹീർ (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 22-ാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇൻസ്പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഷാമിൽഷാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ടിപ്പർ ലോറി. പുള്ളിപ്പാടം കടവിൽനിന്നാണ് അനധികൃതമായി മണൽ കടത്തിക്കൊണ്ടു പോയത്. പോകുന്ന വഴിക്ക് പാലത്തിൽവെച്ചും നിലമ്പൂർ പൊലീസ് സ്റ്റേഷന് മുൻപിൽവെച്ചുമാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിക്കുന്ന സമയം വാഹനയുടമയായ ഷാമ...
കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌.

കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌.

TIRURANGADI
വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌. തിരൂരങ്ങാടി : സ്‌കൂള്‍ വിടുന്ന സമയത്ത്‌ വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌. ജില്ല എന്‍ഫോഴ്‌സ്മെന്റ്‌ ആര്‍.ടി.ഒ. പി.എ. നസീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഉദ്യോഗസ്‌ഥരും തിരൂരങ്ങാടി സബ്‌ ആര്‍.ടി.ഒ. ഉദ്യോഗസ്‌ഥരും സംയുക്‌തമായാണ്‌ പരിശോധന നടത്തിയത്‌. തിരൂരങ്ങാടി സ്‌കൂള്‍ പരിസരങ്ങളിലും ചെമ്മാട്‌ ബസ്‌ സ്‌റ്റാന്‍ഡിലുമായി ഇരുപതോളം ബസ്സുകള്‍ പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ 10 ബസുകള്‍ക്കെതിരെ കേസെടുത്തു. ബസ്‌ ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും കുട്ടികളെ കയറ്റണമെന്ന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളെ കയറ്റാതെ മുന്നോട്ടെടുത്ത നാട്ടുകാര്‍ തടഞ്ഞ ബസ്‌ ഡ്രൈവറോട്‌ എന്...

MTN NEWS CHANNEL