
ഒരു വയസ്സായ കുട്ടിയെ പിതാവ് തട്ടിക്കൊണ്ട് പോയ സംഭവം: പോലീസ് കുട്ടിയെ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ വടക്കെ മമ്പുറത്ത് നിന്നും ഒരു മാസത്തോളമായി പിതാവ് തട്ടിക്കൊണ്ടുപോയ ഒരു വയസ്സായ കുട്ടിയെ കൽക്കത്തയിൽ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പിതാവ് വെളിമുക്ക് പടിക്കൽ സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീറിനെയും കാമുകി കൽക്കത്ത സ്വദേശിനി സഞ്ചിത ചാറ്റർജിയേയും ഒരു വയസ്സായ കുട്ടി ഇനായ മെഹറിനെയും കൊണ്ട് പോലീസ് സംഘം നാട്ടിലേക്ക് തിരിച്ചതായി പോലീസ് അറിയിച്ചു . കുട്ടിയെ പിതാവ് തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മുഖ്യമന്ത്രിക്കും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ. എഫ്. പി .ആർ. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർപരാതി നൽകിയിരുന്നു .ഇതിനെ തുടർന്നാണ് പോലീസ് വിവരങ്ങൾ നൽകിയത്. അന്വേഷണം അല്പം വൈകിയാണെങ്കിലും കുറ്റവാളികളെ കണ്ടെത്തിയതിൽ കേരള പോലീസിന് എൻ.എഫ്.പി.ആർ.നന്ദി അറിയിച്ചു.
തട്ടിക്കൊണ്ടുപോയ പിതാവ് ആലിങ്ങൽതൊടി മുഹമ്മദ് സഫീറിനെയും കാമുകി കൽക്കത്ത സ്...