Thursday, September 18News That Matters
Shadow

Tag: MDMA

വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ MDMAയുമായി എത്തിയ സ്‌കൂബ ഡൈവർ പിടിയിൽ

വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ MDMAയുമായി എത്തിയ സ്‌കൂബ ഡൈവർ പിടിയിൽ

KERALA NEWS
വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ എംഡിഎംഎയുമായി എത്തിയ സ്‌കൂബ ഡൈവർ പോലിസിന്റെ പിടിയിൽ. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലാത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ച് 20 ഗ്രാം എംഡിഎംഎയും മോട്ടോർ സൈക്കിളും സഹിതമാണ് യുവാവിനെ പിടികൂടിയത്. തൃശൂർ മേഖലയിൽ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് സ്കൂബ ഡൈവറായ ശ്യാം. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL