Thursday, January 15News That Matters
Shadow

Tag: MALAPPURAM

അധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

അധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

MARANAM
പൊന്നാനി : എം ഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക  ബീവി. കെ. ബിന്ദു ടീച്ചർ (53) ഇന്ന് ഉച്ചക്ക് സ്കൂളിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. രക്ഷിതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. തൃശൂർ വടക്കേകാട് സ്വദേശിയാണ്.   നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി

1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി

MALAPPURAM, VENGARA
സ്വന്തമായി വിളയിച്ച 1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ ഏല്‍പ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വര്‍ഷം ജൈവകൃഷി രീതിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ചിരുന്നത്.ഡെപ്യൂട്ടി കളക്ടര്‍മാരായ ജോസഫ് സ്റ്റീഫന്‍ റോബിന്‍, ഷെര്‍ളി പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എ. മമ്മു, പ്രിന്‍സിപ്പല്‍ അസീസ് സി., മാനേജര്‍ ടി. മൊയ്തീന്‍കുട്ടി, മാനേജിങ് കമ്മി...
ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം: എച്ച് ആര്‍ സി സി

ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം: എച്ച് ആര്‍ സി സി

MALAPPURAM
മലപ്പുറം: ആലിയേപ്പറമ്പ് മലനിരകളിലും, പപ്പടക്കാരന്‍ മല, ഊരകം തിരുവോണമല, മിനി ഈട്ടി, ചേരിയന്‍ മല പ്രദേശങ്ങളിലും ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ അനധികൃത ചെങ്കല്‍-കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം  നിരോധിക്കണമെന്നും അംഗീകൃത ക്വാറികളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായി നിയന്ത്രിക്കണമെന്നും ഹ്യൂമണ്‍ റൈറ്റ്സ് കെയര്‍ സെന്‍റര്‍ ട്രസ്റ്റിന്‍റെയും സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. മലപ്പുറം നഗരസഭയിലും ആനക്കയം പഞ്ചായത്തിലുമായി വ്യാപിച്ചുകിടക്കുന്ന ആലിയേപ്പറമ്പ് മലനിരകളിലെ കാട്ടുങ്ങല്‍ ചെരിവില്‍ കഴിഞ്ഞ പ്രളയക്കാലത്ത് ചെറിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായത് മുന്നറിയിപ്പാണെന്നും യോഗം ചൂണ്ടിക്കാട്ടി. ദേശീയചെയര്‍മാന്‍ ബഷീര്‍ഹാജി മങ്കട ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വി മുഹമ്മദ് അലി ഇരുമ്പുഴി, അഷറഫ് നാലകത്...
ചാലിയാറിൽ പരിശോധന തുടരും – കൃഷി മന്ത്രി

ചാലിയാറിൽ പരിശോധന തുടരും – കൃഷി മന്ത്രി

MALAPPURAM
ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കൃഷി മന്തി പി പ്രസാദ്. ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിൻ്റെയും സഹകരണം ലഭിക്കും. നിലമ്പൂരിൽ നടന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹെലികോപ്റ്റർ, മണ്ണിനടിയിൽ തിരച്ചിൽ നടത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിവയും ലഭ്യമാക്കുന്നു. ആവശ്യമായ ഭാഗങ്ങളിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തും. ഉരുൾപൊട്ടൽ മേഖലയോട് ചേർന്ന ഭാഗം മുതൽ ചാലിയാറിൻ്റെ അവസാന ഭാഗം വരെ തിരച്ചിൽ നടത്തും. മണ്ണിൽ മൃതദേഹങ്ങൾ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാലങ്ങളിലും റഗുലേറ്റർ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങൾ മാറ്റി തിരച്ചിൽ നടത്തും. പി.വി അൻവർ എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം, നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലിം, അസിസ്റ്റന്റ് കളക്ടർ വ...
സ്‌കോളര്‍ഷിപ്പ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഹ്ദിയ

സ്‌കോളര്‍ഷിപ്പ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഹ്ദിയ

MALAPPURAM
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍.കെ.ജി മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാതാക്കര എ.യു.പി. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ നഹ്ദിയ. ഈയിനത്തില്‍ കൈവശമുള്ള 5200 രൂപയും സഹോദരനും താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിസ് വാന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 4800 രൂപയും ചേര്‍ത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. പെരിന്തല്‍മണ്ണ പൊന്നിയാകുര്‍ശ്ശി സ്വദേശി കിഴിശ്ശേരിമണ്ണില്‍ ഹംസ- സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ നീക്കം ചെയ്തു

അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ നീക്കം ചെയ്തു

MALAPPURAM
കുറുവ മുത്ത്യാർകുണ്ടിന് സമീപം ചെറുപുഴയിൽ അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞുകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചിരുന്നത്. കേരള ഇൻലാൻഡ് ആന്റ് അക്വാകൾച്ചർ നിയമത്തിനെ ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മൽസ്യബന്ധനം. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ കെ.ശ്രീജേഷ്, ആര്‍. രാഹുൽ, ഫിഷറീസ് ഓഫിസർ സി. ബാബുരാജ് , കെ. രജിത് , ഗ്രൗണ്ട് റെസ്ക്യൂ അബ്ദുൾ റസാഖ് , അക്വാകർച്ചർ പ്രമോട്ടർ പ്രണവ് എസ്., ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തടയണകള്‍ പൊളിച്ചു കളഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL