വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർമ്മിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് പോവുന്നവരില്‍ നിന്ന് പണം ഈടാക്കിയതിനു ശേഷം ജില്ലയിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്താണ് പ്രതി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർമിച്ചിരുന്നത്. കേസില്‍ മലപ്പുറം സ്വദേശി നിസാർ സാംജെയെയാണ് സൈബർ പൊലീസ് മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവർക്ക് വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കല്‍ ചെക്കപ്പിന്റെ രേഖകള്‍ പ്രമുഖ സ്ഥാപനത്തിന്റെ പേരില്‍ ഉണ്ടാക്കി നല്‍കുകയായിരുന്നു. മെഡിക്കല്‍ സെന്ററിന് അനുവദിച്ച Wafid, Mofa എന്നീ വെബ് സൈറ്റുകളുടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ ഹാക്ക് ചെയ്ത് മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നാണ് കേസ്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 11 പേർ നേരത്തെ അറസ്റ്റിലായിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
