തിരൂരങ്ങാടി: വെന്നിയൂർ കാച്ചടി സ്വദേശി ചെരിച്ചിയിൽ അബ്ദുറഹ്‌മാൻ-സമീറ ദമ്പതി കളുടെ എട്ട് മാസം മാത്രം പ്രായമുള്ള ലിയാൻ ഹംദിനാണ് ദാരുണ അന്ത്യമുണ്ടായത്. ചൊവ്വാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെ കുട്ടിക്ക് പാലെടുക്കുന്നതിനായി അടുക്കളയിലേക്ക് പോയ സമീറ പാലുമായി വന്നപ്പോൾ കുട്ടിയുടെ കയ്യിൽ ഗുഡ്നൈറ്റിന്റെ ഒഴിവാക്കിയ കുപ്പി കണ്ടു. മുട്ടുകുത്തി ചെറുതായി ഞെരങ്ങി നീങ്ങയ കുട്ടി ഒഴിവാക്കാനായി വെച്ചിരുന്ന കഴിഞ്ഞ കുപ്പിയെടുത്ത് വായിൽ വയ്ക്കുകയായിരുന്നു. ഉടനെ തന്നെ കുട്ടിക്ക് ദേഹാസ്വാ സ്ഥ്യവും അപസ്‌മാരവും അനുഭവപ്പെട്ടു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പുലർച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. സഹോദരങ്ങൾ: അസ്‌നാൻ, ഷാഹിദ്, ആയിശ സിയ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com