മൂന്നിയൂർ: സമൂഹ നോമ്പ് തുറ പരിപാടിക്കിടെ പാചക തൊഴിലാളി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അറബി കോളേജിൽ സമൂഹ നോമ്പ് തുറ നടക്കുന്നതിനിടെയാണ് പാചകക്കാരനായ മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശി കൂനം വീടൻ സൈതലവി (66) ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടത്. 13വർഷത്തിലേറെയായി സൈതലവി ദാറുത്തർ ബിയ അറബി കോളേജ് കാന്റീനിൽ പാചകക്കാരനായിരുന്നു. ബദർ ദിനത്തോടനുബന്ധിച്ച് ആയിരത്തിനടുത്ത് ആളുകൾ പങ്കെടുത്ത സമൂഹ നോമ്പ് തുറക്ക് മറ്റ് പാചകക്കാർക്കൊപ്പം വിഭവങ്ങൾ തയ്യാറാക്കിയതിന് ശേഷം നോമ്പ് തുറക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം മൂന്നിയൂർ ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടന്നു. ഭാര്യ :ഖദീജ. മക്കൾ :റഫീഖ്, അയ്യൂബ് (സൗദി), സാദിഖ്, നസീറ, സുമയ്യ, തസ്ലിയ, സഫ്ന, മരുമക്കൾ: മുസ്ഥഫ, ഉസ്മാൻ, ജംഷീർ, ഫവാസ് , സാബിറ, ഷഹർബാൻ. സഹോദരൻ: മൊയ്തീൻ കുട്ടി, ആയിഷാബി, പരേതരായ ഖദീജ.

