Thursday, September 18News That Matters
Shadow

ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തുന്നതിനും വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ശീലങ്ങള്‍ വളര്‍ത്തുന്നതിനുമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി, ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. എല്‍ പി, യു പി വിഭാഗം മത്സരം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരം ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളിലും നടന്നു. നൂറ്റിയന്‍പതോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, അസിസ്റ്റന്റ് കളക്ടര്‍ വി എം ആര്യ, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. എല്‍ പി, യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം മുഹമ്മദ് നിഫാദ് എം, എ യു പി എസ്, തൊട്ടേക്കാട്, രണ്ടാം സ്ഥാനം ടി. ശാലൈന്‍, ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ പൂപ്പലം, മൂന്നാം സ്ഥാനം അമേയ പി , എ യു പി എസ് തൃപ്പനെച്ചി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം സഞ്ജന കെ , ആര്‍ എച്ച് എസ് എസ് വൈദ്യരങ്ങാടി, രണ്ടാം സ്ഥാനം ഹിമയ ടി ഐഡിയല്‍ കടകശ്ശേരി, മൂന്നാം സ്ഥാനം യദു പി മഹേഷ് ജി എച്ച് എസ് പെരകമണ്ണ എന്നിവര്‍ നേടി. മത്സരത്തിലെ വിജയികളെ സെപ്റ്റംബര്‍ 30 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന തല ചിത്രരചനാ മത്സരത്തില്‍ പങ്കെടുപ്പിക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL