Sunday, July 26News That Matters
Shadow

പഴയ അഞ്ചാം ക്ലാസുകാരൻ പൊതുവിദ്യാഭ്യാസ മന്ത്രിയായി സ്കൂളിലെത്തി; പറവണ്ണ ജി.എം.യു.പി. സ്കൂളിൽ ആവേശകരമായ സ്വീകരണം

വെട്ടം: വെട്ടം ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവണ്ണ ജി.എം.യു.പി. സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന പഴയ അഞ്ചാം ക്ലാസുകാരൻ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി വിദ്യാലയത്തിൽ തിരിച്ചെത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് വിദ്യാലയം ഒരുക്കിയ സ്വീകരണം കുട്ടികളിൽ കൗതുകവും നാട്ടുകാരിൽ വലിയ അഭിമാനവുമുണർത്തി.

കുട്ടികളിലെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ (എസ്.എസ്.കെ.) ഫണ്ട് ഉപയോഗിച്ച് നിർമിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്കൂളിന്റെ സർവ്വതല സ്പർശിയായ വികസനത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്. വിജയികൾ, എസ്.എസ്.എൽ.സി.ക്ക് ഫുൾ എ പ്ലസ് ലഭിച്ച പൂർവ്വ വിദ്യാർത്ഥികൾ, സ്കൂളിലെ മികച്ച വിദ്യാർത്ഥികൾ, വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ കെ.പി. വാഹിദ് എന്നിവരെ മന്ത്രി ആദരിച്ചു. ക്രിയേറ്റീവ് കോർണർ പദ്ധതി വിശദീകരണം എസ്.എസ്.കെ. ഡി.പി.ഒ. എം.ഡി. മഹേഷ് നിർവഹിച്ചു. തുടർന്ന് സ്കൂൾ അക്കാദമിക് കലണ്ടറിന്റെ പ്രകാശനം ശബ്ന കുളങ്ങര വീട്ടിലും, തനത് പദ്ധതിയായ ‘അക്ഷരമധുരം പ്ലസി’ന്റെ മൊഡ്യൂൾ പ്രകാശനം വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സക്കീനയും, അക്കാദമിക മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളക്കപ്പറമ്പിലും നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വി. അബ്ദു സിയാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വെട്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നുസൈബാനു, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സിദ്ദിഖ്, മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ഡോ. കെ.പി. രാജേഷ്, തിരൂർ എ.ഇ.ഒ. ആർ.പി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ബൈഷ ചേമ്പിട്ടിൽ, അലിക്കുട്ടി വാക്കയിൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ജലീൽ അലി ഇല്ലം, പി. അജിനി, ഉമ്മർ തെങ്ങിൽ, നംസീറ ജലീൽ, മുൻ പ്രധാനാധ്യാപകൻ എ. ബഷീർ മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു.പി. കമറു മാസ്റ്റർ, എ.പി. ഉബൈദ്, സി.പി. ഡാനിഹർ, സി.എം. മൊയ്തീൻ കുട്ടി, എസ്.എം.സി. ചെയർമാൻ പി.പി. ഷിഹാബ്, ഒ.എസ്.എ. പ്രസിഡന്റ് എ.കെ. അബ്ദുൾ ഷുക്കൂർ, വെൽഫെയർ കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുൾ നാസർ, പി.ടി.എ. വൈസ് പ്രസിഡന്റ് എ. സുലൈമാൻ, എം.ടി.എ. പ്രസിഡന്റ് എ. റാഹില, സീനിയർ അസിസ്റ്റന്റ് പി. സജയ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ. ബിജുമോൻ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL