മലപ്പുറം :ലഹരി നിര്‍മാര്‍ജന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ അജ്ഫാന്‍ ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ മലപ്പുറത്തു ലഹരി വിമുക്തി ചികത്സാ കേന്ദ്രം സ്ഥാപിക്കുമെന്ന് ലഹരി നിര്‍മ്മാര്‍ജന സമിതി ജില്ലാ കണ്‍വെന്‍ഷന്‍ പ്രഖ്യപിച്ചു. റോസ് ലോഞ്ചില്‍ നടന്ന കണ്‍വെന്‍ഷനില്‍ വെച്ച് ഡോ.എ പി ജെ അബ്ദുല്‍ കലാം ദേശിയ അവാര്‍ഡ് നേടിയ അജ്ഫാന്‍ ഗ്രൂപ്പ്‌ചെയര്‍മാന്‍ ഡോ . എന്‍ മുഹമ്മദ് കുട്ടിക്കു നല്‍കിയ സ്വീകരണയോഗത്തിലാണ് തീരുമാനം പ്രഖ്യപിച്ചത് .ഈ സെന്ററില്‍ നിന്നും അല്ലാതെയും ലഹരിയില്‍ നിന്നും സ്ഥിരം മോചനം നേടിയവര്‍ക്ക് നാട്ടിലും വിദേശത്തും തൊഴില്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കും.വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുംലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ നടപ്പാക്കും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട.എല്‍ എന്‍ എസ് സംസ്ഥാന നേതാക്കള്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ ജിഫ്‌രി തങ്ങള്‍ അധ്യക്ഷത വഹിച്ചു.ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യ പ്രഭാഷണം നടത്തി.കുറുക്കോളി മൊയ്ദീന്‍ എം ല്‍ എ , സയ്യിദ് സാബിഖലി ശിഹാബ്തങ്ങള്‍ ,സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഒ കെ കുഞ്ഞികോമു മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ ഷാജു തോപ്പില്‍ ,പി പി അലവി കുട്ടി,കാള ക്കല്‍ മുഹമ്മദ് അലി എംപ്ലോയീസ് വിങ് സംസ്ഥാനപ്രസിഡന്റ് എ എം അബൂബക്കര്‍ ,പൊന്മള പഞ്ചായത്തു പ്രസിഡന്റ് കടമ്പോടന്‍ മൂസ ഹാജി ,സി കെ എം ബാപ്പു ഹാജി,അബൂബക്കര്‍ എടവണ്ണ ,അബു തറയില്‍ ,സി എച് ആസിയ ടീച്ചര്‍, ലുക്മാന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com