ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുമെന്നും അതിനാൽ ഈ കരാറിൽ നിന്ന് ഇന്ത്യ ഉടൻ പിന്മാറണമെന്നും കർഷക കോൺഗ്രസ് ചെറുകാവ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. സിദ്ധീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.എസ്. ആബിദ് തങ്ങൾ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചെറുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ആൽപറമ്പ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സെഫീർ എം.വി, എം.ഡി. യൂസഫലി എന്നിവർ പരിപാടിയിൽ സംസാരിച്ചു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബാവ കൊടപ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നഹാസ് ആലുങ്ങൽ, ജിജേഷ് ഐക്കരപ്പടി, കർഷക കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അഷ്റഫ് പി.കെ, ബഷീർ ചോലക്കോട്, പി.വി. കുഞ്ഞികൃഷ്ണൻ, ബഷീർ കരങ്ങാട്ട്, എൻ.സി. അബൂക്കർ ഹാജി, ചെറുകാവ് സഹകരണ റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് മാസ്റ്റർ, അഹമ്മദ് കുട്ടി പൂച്ചാൽ, മായ, ഖൈറുന്നീസ, ഗഫൂർ പെരിയമ്പലം, ഫൈസൽ ഐക്കരപ്പടി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നിസാർ പുളിയന്തോടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദുൽ ഗഫൂർ എം.വി സ്വാഗതവും ഷമീർ ബാബു ചാമപറമ്പ് നന്ദിയും രേഖപ്പെടുത്തി.

