മലപ്പുറം: ജില്ലയിൽ റോഡ് സുരക്ഷ കർശനമാക്കുന്നതിന്റെയും റോഡ് അപകടങ്ങൾ ഗണ്യമായി കുറക്കുന്നതിന്റെയും ഭാഗമായി നിരത്തുകളിലോടുന്ന ബസുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെ നിർദേശ പ്രകാരം ജില്ലയിലെ പ്രധാന നിരത്തുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പ്രത്യേക പരിശോധന നടത്തിയത്. 498 ബസുകളിൽ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തി.
കുറ്റിപ്പുറത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നതായി കണ്ടെത്തിയ ഒരു ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിവിധ റോഡ് നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ജില്ലയിലെ ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിമാർ, പൊലീസ് ഇൻസ്പെക്ടർമാർ, എസ്.ഐമാർ, സിവിൽ പോലീസ് ഓഫിസർമാർ ഉൾപ്പെടെയുള്ള സേനാംഗങ്ങളാണ് പരിശോധന നടത്തിയത്. റോഡ് അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടർന്നും നടത്തുന്നതാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com