Thursday, September 18News That Matters
Shadow

മബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപഹാസ്യം: തിയ്യ മഹാസഭ

മലപ്പുറം; മലബാരിലെ തിയ്യരെ ഈഴവരാക്കി ചിത്രീകരിക്കാന്‍ വെള്ളാപ്പള്ളി നടത്തുന്ന ശ്രമം അപഹാസ്യമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം പറഞ്ഞു. തിയ്യ മഹാസഭ നിലമ്പൂര്‍ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള ശ്രമം നടക്കില്ല. തിയ്യരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഇനി അനുവദിക്കില്ലെന്നും ഇതു വരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തിയ്യര്‍ ബോധവല്‍ക്കരണത്തിലൂടെ എസ് എന്‍ ഡി പി വിട്ട് തിയ്യ മഹാസഭയില്‍ കൂട്ടമായി അണിചേരുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തിയ്യര്‍ ഈഴവന്റെ ഉപജാതി അല്ല. തിയ്യര്‍ പ്രത്യേക സമുദായമാണ്. ആചാര അനുഷ്ഠാനങ്ങള്‍, സംസ്‌കൃതം, വൈദ്യം, കളരി, പൂരക്കളി, തുടങ്ങിയ നിരവധി പൈതൃകം കാത്ത് സൂക്ഷിക്കുന്ന സമുദായമാണ് തിയ്യര്‍ എന്നും ഗണേഷ് അരമങ്ങാനം കൂട്ടിച്ചേര്‍ത്തു.
മേഖല പ്രസിഡണ്ട് അനീഷ് പെരിഛാത്ര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജനറല്‍ സെക്രട്ടറി പി കെ ലക്ഷ്മണന്‍ , സെക്രട്ടറി പ്രേമാനന്ദന്‍ നടുത്തൊടി , വൈസ് പ്രസിഡന്റ് സൗദാമിനി നാരായണന്‍ , സംസ്ഥാന മീഡിയാ ചെയര്‍മാന്‍ ചന്ദ്രന്‍ പുതുക്കൈ, ജില്ലാ പ്രസിഡണ്ട് അയ്യപ്പന്‍ പട്ടാളത്തില്‍, ജന.സെക്രട്ടറി ജയപ്രകാശ് കോട്ടയില്‍,കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരന്‍ പണിക്കര്‍, ജില്ല സെക്രട്ടറി കെ വി പ്രസാദ്, ട്രഷറര്‍ ടി വി രാഘവന്‍ തിമിരി, വൈസ് പ്രസിഡന്റ് കെ വി രാജന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു . ചികിത്സ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു.സെക്രട്ടറി പി സൂരജ് സ്വാഗതവും ബാബു മഞ്ഞാംകുഴി നന്ദിയും പറഞ്ഞു.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL