മലപ്പുറം: ആറു വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം നല്‍കാതെ അലീനടീച്ചറെ മരണത്തിലേക്ക് തള്ളിവിട്ട വിദ്യാഭ്യാസ വകുപ്പ് നിലപാടില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ മലപ്പുറം ഉപജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി. ഉപജില്ലാ പ്രസിഡണ്ട് രാജന്‍ മണ്ണഴി അധ്യക്ഷത വഹിച്ച സംഗമം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.വി.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം വി. രഞ്ജിത്, പി.സുബോധ്, കെ. ഹാരിസ്, പി. ജലീല്‍, റിഹാസ് , മുഹ്‌സിന തുടങ്ങിയവര്‍ സംസാരിച്ചു. ശരത് സ്വാഗതവും കെ.കെ.അബ്ദുല്‍ ഹമിദ് നന്ദിയും രേഖപ്പെടുത്തി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com