പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുണ്ടിതൊടിക വാർഡ് മെമ്പർ ഹബീബ വല്യാപ്പുവിൻ്റെയും പകൽ വീട് വയോജന വിശ്രമ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജന ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. വാർഡിലെ നൂറോളം ആളുകളെ ഉൾപ്പെടുത്തി 2 ബസുകളിലായി എറണാ കുളം കൊച്ചി കപ്പൽ യാത്ര, കൊച്ചി മെട്രോ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സംഘടിപ്പിച്ച ഉല്ലാസ യാത്ര വയോജനങ്ങൾക്ക് വേറിട്ട അനുഭവമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി അലി ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് ഖമറുന്നിസ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിഫ ടീച്ചർ, വാർഡ് മെമ്പർ ഹബീബ വല്യാപ്പു , വളണ്ടിയർമാരായ മുസ്തഫ എന്ന വല്യാപ്പു, പി.പി. നിസാം, ഷബീറലി , ഉമ്മർ മോഴിക്കൽ, ഇബ്രാഹിം മാസ്റ്റർ,പി പി അൻവർ , ഖലീൽ, മെഹബൂബ് റഹ്മാൻ , സബ് സെൻ്റർ സിസ്റ്റർ നിർമ്മല,ആശാ വർക്കർമാരായ പ്രസന്ന, സന്ധ്യ, അംഗനവാടി ഹെൽപ്പർ രുഗ്മിണി തുടങ്ങിയവർ നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com