Monday, May 25News That Matters
Shadow

വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനി(27)നെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജമ്മുകശ്മീരിലെ എസ്എസ്ബി ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഷബിന്‍. ഭരതനാണ് അച്ഛന്‍. കൊല്ലന്‍ചിറ അങ്കണവാടി അധ്യാപിക ഷീബയാണ് അമ്മ. അഭി സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL