പാലക്കാട്ട് വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്‍റെ മകൻ ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയില്‍ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട കുട്ടിയെ കണ്ടത്.
