ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പരപ്പനങ്ങാടിയും, മാർഗ.കോം സംയുക്തമായി കുരിൻ പാടി – എഴുത്തിൻ്റെ ഭാവന ദേശങ്ങൾ സെമിനാർ സംഘടിപ്പിച്ചു. പുത്തൻപീടിക പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മലബാർ എഡ്യുക്കേഷൻ അക്കാദമി ചെയർമാനും, പരപ്പനങ്ങാടി നഗരസഭ കൗൺസിലറുമായ തുടിശ്ശേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
സെൻ്റർ കോഡിനേറ്റർ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തിൻ്റെ ഭാവന ദേശങ്ങൾ എന്ന വിഷയത്തെ കുറിച്ച് കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠന വിഭാഗം അസിസ്റ്റൻ്റ് പ്രെഫസർ ഡോ. എം.ബി. മനോജ്, ജി.ജി.വി.എച്ച്. എസ്.എസ് അധ്യാപകനും, എഴുത്തുകാരനുമായ പി. ശിവലിംഗൻ, കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠന വിഭാഗം ഗവേഷക വിദ്യാർത്ഥി അജിത്ത് ശേഖരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി സംവാദവും നടത്തി. ചടങ്ങിന് പിടിഎ പ്രസിഡൻ്റ് നൗഫൽ ഇല്ലിയൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ കെ.കെ. ഷബീബ സ്വാഗതവും, ടി.കെ. രജിത നന്ദിയും പറഞ്ഞു.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com