കോട്ടക്കൽ: പാലപ്ര ജുമാ മസ്ജിദിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ‘കോയ’ എന്ന് വിളിക്കപ്പെടുന്ന കോഴിക്കോട് സ്വദേശി മുജീബ്. പ്രതിയെ കോഴിക്കോട് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സ്ഥിരം മോഷ്ടാവാണെന്നും വിവിധയിടങ്ങളിൽ സമാനമായ രീതിയിൽ കവർച്ച നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു പള്ളിയിൽ മോഷണം നടന്നത്. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് നിന്ന് വലയിലാക്കിയത്. പ്രതിയെ ഉടൻ തന്നെ കോട്ടക്കലിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രദേശത്തെ മറ്റ് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണ ദൃശ്യങ്ങൾ പുറത്തു വന്നത് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ ഏറെ സഹായിച്ചു.

