Thursday, September 18News That Matters
Shadow

പിഴ യഥാസമയം അടവാക്കുവാന്‍ ഇ-ചെലാന്‍ അദാലത്ത്

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി
2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന് പങ്കെടുക്കുന്നവർ ഇ-ചെലാൻ കോപ്പി കൈവശം കരുതേണ്ടതാണ്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ-ചെലാന്‍ പിഴകളില്‍ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകള്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി മലപ്പുറം ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്‍റ് വിഭാഗം) സംയുക്തമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 04.00 മണി വരെ സംഘടിപ്പിക്കുന്ന ഇ-ചെലാന്‍ അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി Credit Card / Debit Card / UPI ഉപയോഗിച്ച് പിഴ അടവാക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
പോലീസ് – 0483-2734837, 9497921613
മോട്ടോര്‍ വാഹന വകുപ്പ് – 9188963110

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL