കടലുണ്ടി പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തികെട്ടി അപകട ഭീഷണി ഒഴിവക്കണം: പ്രവാസി കോൺഗ്രസ് എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

ജില്ലയിലെ തിരുരങ്ങാടി മുൻസിപ്പാലിറ്റിയുടെയും വേങ്ങര പഞ്ചായത്തിന്റെയും ഇടയിലൂടെ ഒഴുകുന്ന കടലുണ്ടി പുഴയുടെ ഇരു വശങ്ങളുടെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞു സ്കൂളും അനേകം വീടുകളും അപകട ഭീഷണി നേരിടുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ടി ” ബാക്കിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് ” മുതൽ മമ്പുറം പാലം വരെ കടലുണ്ടി പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തി കെട്ടി ഭയ രഹിത ജീവിതം ഉറപ്പാക്കണം എന്ന് പ്രവാസി കോൺഗ്രസ് എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് സി വി അബ്ദുസ്സമദ് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com