Thursday, September 18News That Matters
Shadow

മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍.

മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുൾപൊട്ടലിൽ നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. ഭാര്യ സജ്ന, 3 കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികൾ എന്നിവരടങ്ങുന്ന 11 പേരെയാണ് ഒറ്റ രാത്രികൊണ്ടു നഷ്ടമായത്.

ഒമാനിൽ ജോലി ചെയ്യുന്ന കളത്തിങ്കൽ നൗഫൽ ബന്ധുവിന്റെ ഫോൺ വിളിയെത്തിയപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെട്ടതാണ്. നാട്ടിലെത്തിയ നൗഫല്‍ ഇന്നലെ വരെ ചാലിയാറില്‍ തന്റെ ഉറ്റവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു. മേപ്പാടി ദുരിതാശ്വാസ ക്യാംപിൽ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് വീടിരുന്ന സ്ഥലത്തെത്തിയത്.

മാതാപിതാക്കൾ നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളുടെയും മൂത്തമകൾ നഫ്‌ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷാമന എന്നിവരുടെ മൃതദേഹങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. സജ്ന, മക്കളായ നിഹാൽ, ഇഷാ മഹ്റിൻ, മൻസൂർ, മൻസൂറിന്റെ മക്കളായ ഷഹ്‌ല, ഷഫ്ന എന്നിവരെ കണ്ടെത്താനായിട്ടില്ല.


നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL