Sunday, September 13News That Matters
Shadow

നേപ്പാളിൽ പ്രളയം; പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാതായി

പൊന്നാനി: നേപ്പാളിലുണ്ടായ പ്രളയത്തിൽ പൊന്നാനിയിൽ നിന്നുള്ള നാലംഗ കുടുംബത്തെ കാണാതായി. പൊന്നാനി തൃക്കാവ് ക്ഷേത്രത്തിന് സമീപമുള്ള ‘ഈശ്വര്‍ നിവാസി’ല്‍ ശ്രീധരന്‍ അയ്യര്‍, ലക്ഷ്മി, ഋഷബ്, രുദ്ര എന്നിവരെയാണ് കാണാതായത്. പ്രളയബാധിത പ്രദേശമായ നേപ്പാളിലെ റസുവ എന്ന സ്ഥലത്തുവച്ചാണ് ഇവർ അവസാനമായി നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടത്. പല വഴികളിലൂടെ ഇവരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പൊന്നാനിയിലെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ സർക്കാർ അധികാരികൾ അടിയന്തരമായി ഇടപെട്ട് ഇവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കാണാതായവരെ അന്വേഷിക്കുന്നതിനായി നാട്ടിലുള്ള കുടുംബാംഗങ്ങൾ ഇന്ന് നേപ്പാളിലേക്ക് തിരിക്കും.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL