
റിയാദ്: കോൺഗ്രസ് പ്രവർത്തകനും പ്രവാസി ജീവകാരുണ്യ പ്രവർത്തകനുമായ കൊല്ലം ഓച്ചിറ സ്വദേശി അഷ്റഫ് ഓച്ചിറ (48) അന്തരിച്ചു. റിയാദിലെ താമസസ്ഥലത്ത് വെച്ച് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഓച്ചിറ നെടുതറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: ഹസീദ. മക്കൾ: ഇഷാൻ, അഫ്ഷീൻ.
