താനൂർ: തെയ്യാല തട്ടത്തലം ഹൈസ്കൂളിലെ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്. തെയ്യാലയിലെ വീടിൻ്റെ മുകൾ നിലയിലെ ബെഡ് റൂമിൽ ജനൽ കമ്പിയിൽ ഫിറ്റ് ചെയ്ത തൊട്ടിൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് സ്‌കൂളിലെ 10 എം ഡിവിഷനിലെ വിദ്യാർഥിനി ആണ്. മൃതദേഹം തിരൂരങ്ങാടി ഗവൺമെൻറ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഖബറടക്കം മണലിപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com